Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muslim League

എ​ന്തി​നി​ത്ര ആ​ട്ടും തു​പ്പും സ​ഹി​ക്ക​ണം; സി​പി​ഐ​ക്കാ​യി വാ​തി​ൽ തു​റ​ന്ന് ലീ​ഗ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ ചൊ​ല്ലി സി​പി​എം- സി​പി​ഐ ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ സി​പി​ഐ​യെ പ​രോ​ക്ഷ​മാ​യി ക്ഷ​ണി​ച്ച് കെ.​പി.​എ.​മ​ജീ​ദ്. ഇ​തു സം​ബ​ന്ധി​ച്ച് മ​ജീ​ദ് ച​ന്ദ്രി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് പു​തി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. സി​പി​ഐ​യെ സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങു​ന്ന നി​ല​യി​ലേ​ക്ക് ത​ള്ളി.

മു​ന്ന​ണി​യി​ൽ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് മ​ജീ​ദി​ന്‍റെ ലേ​ഖ​ന​ത്തി​ലു​ള്ള​ത്. സി​പി​ഐ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​ഗ​ണ​ന സ​ഹി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​ൽ ഇ​ങ്ങ​നെ തു​ട​രാ​നാ​കു​മോ​യെ​ന്നും ലേ​ഖ​നം ചോ​ദി​ക്കു​ന്നു. സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ് എ​ന്നി​വ​ർ ഒ​ന്നി​ച്ച് ഭ​രി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തെ സു​വ​ർ​ണ​കാ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചും സി​പി​ഐ​യു​ടെ പ​ഴ​യ രാ​ഷ്ട്രീ​യ​പ്ര​സ​ക്തി ചൂ​ണ്ടി​ക്കാ​ട്ടി​യും മ​ജീ​ദ് ലേ​ഖ​ന​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

മ​ജീ​ദി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും രം​ഗ​ത്തെ​ത്തി. രാ​ഷ്ട്രീ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ൽ അ​സാ​ധ്യ​മാ​യി എ​ന്താ​ണ് ഉ​ള്ള​തെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തോ​ടെ സി​പി​ഐ​യു​മാ​യി ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള സാ​ധ്യ​ത പൂ​ർ​ണ​മാ​യി ത​ള്ളു​ന്നി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ലീ​ഗ് ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം വി​വാ​ദ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം. മു​ന്ന​ണി​ക്കു​ള്ളി​ലെ ത​ർ​ക്കം പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്ക​ണ​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ധാ​ര​ണ.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി: പി.​എം.​എ.​സ​ലാം

മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യോ​ടെ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ​നി​ല തെ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് നോ​ക്കി കാ​ര്യ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണോ സ​ജി ചെ​റി​യാ​ൻ പ​റ​യു​ന്ന​ത്. പേ​ര് നോ​ക്കി​യാ​ണോ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും സ​ലാം ചോ​ദി​ച്ചു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സ്ഥ​ല​ങ്ങ​ളി​ല്‍ സി​പി​എം മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് നി​ര്‍​ത്തു​ന്ന​ത്.

ഹൈ​ന്ദ​വ മെ​ജോ​റി​റ്റി​യു​ള്ള എ​വി​ടെ​യെ​ങ്കി​ലും മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​ട്ടു​ണ്ടോ. സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. എ.​കെ.​ബാ​ല​നി​ലേ​ക്കും സ​ജി ചെ​റി​യാ​നി​ലേ​ക്കു​മെ​ക്കെ പാ​ർ​ട്ടി അ​ധഃ​പ​തി​ച്ചു.

ലീ​ഗി​നെ പ്ര​കോ​പി​പ്പി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. അ​തി​ന് ലീ​ഗ് നി​ന്ന് കൊ​ടു​ക്കി​ല്ല. വ​ർ​ഗീ​യ​ത​യെ ത​ട​ഞ്ഞു നി​ർ​ത്തു​ന്ന​ത് ലീ​ഗാ​ണെ​ന്നും പി.​എം.​എ.​സ​ലാം പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഗു​രു​വാ​യൂ​രും തി​രു​വ​മ്പാ​ടി​യും വെ​ച്ചു​മാ​റും: പി.​എം.​എ.​സ​ലാം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ മു​സ്‌​ലിം ലീ​ഗ് ത​യാ​റാ​ണെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാം. ഗു​രു​വാ​യൂ​രും തി​രു​വ​മ്പാ​ടി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ആ ​ന​യ​ത്തി​ന് അ​നു​സൃ​ത​മാ​യ ച​ർ​ച്ച​യി​ലേ​ക്ക് എ​ല്ലാ പാ​ർ​ട്ടി​ക​ളും ക​ട​ക്കും. അ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ ഏ​താ​ണ് ന​ല്ല​തെ​ന്ന് നോ​ക്കും. അ​തി​ൽ ആ​ർ​ക്കും പി​ടി​വാ​ശി​ക​ളി​ല്ല.

മു​സ്‌​ലിം ലീ​ഗി​ൽ മൂ​ന്ന് ടേം ​വ്യ​വ​സ്ഥ​യി​ല്ല. അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്ക​ണ​മെ​ന്നും സ​ലാം പ​റ​ഞ്ഞു.

 

 

Kerala

പ​റ​ഞ്ഞ​തി​ൽ മാ​റ്റ​മി​ല്ല; തീ​വ്ര​മാ​യി സം​സാ​രി​ക്കു​ന്ന​വ​ൻ തീ​വ്ര​വാ​ദി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തീ​വ്ര​മാ​യി സം​സാ​രി​ക്കു​ന്ന​വ​ൻ തീ​വ്ര​വാ​ദി​യാ​ണ്. മ​ത​തീ​വ്ര​വാ​ദി​യെ​ന്ന് താ​ൻ ആ​രെ​യും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ത്യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ളെ വീ​ട്ടി​ൽ വി​ളി​ച്ചു വ​രു​ത്തി. അ​വി​ടെ​യും ഒ​രു ചാ​ന​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കി. ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഒ​രു ചാ​ന​ൽ വി​ചാ​രി​ച്ചാ​ൽ ത​നി​ക്ക് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ല. ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണം പി​ടി​ക്കാ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ലീ​ഗ് നേ​താ​ക്ക​ൾ എ​സ്എ​ൻ​ഡി​പി​യെ കൂ​ടെ​ക്കൂ​ട്ടം. ഒ​ടു​വി​ൽ ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ ത​ള്ളി​ക്ക​ള​ഞ്ഞെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടും: സാ​ദി​ഖ​ലി ത​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മു​സ്‌​ലിം ലീ​ഗ് അ​ധി​ക സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. സീ​റ്റു​ക​ൾ ഒ​ന്നും വ​ച്ചു​മാ​റി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ലീ​ഗ് മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും ഇ​ത്ത​വ​ണ​യും പാ​ർ​ട്ടി മ​ത്സ​രി​ക്കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ലീ​ഗിനു കൂ​ടു​ത​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ത് ഉ​ൾ​ക്കൊ​ള്ളു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് ടേം ​നി​ബ​ന്ധ​ന നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ കാ​ര്യ​ത്തി​ൽ മൂ​ന്ന് ടേം ​നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ചി​ല​രെ മാ​റ്റേ​ണ്ടി​വ​രും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​റു​പ്പ​ക്കാ​രാ​യ ഒ​രു​പാ​ട് യു​വ​തി യു​വാ​ക്ക​ൾ ന​ല്ല പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ലീ​ഗി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കും: സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് മു​സ്‍​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ലീ​ഗി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മു​ന്ന​ണി വി​പു​ലീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. എ​ൽ​ഡിഎ​ഫി​ലെ അ​സം​തൃ​പ്ത​ർ യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സീ​റ്റു​ക​ൾ വെ​ച്ചു മാ​റു​ന്ന കാ​ര്യം ച​ർ​ച്ച​യാ​യി​ട്ടി​ല്ലെ​ന്നും സാ​ദി​ക്ക​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

സീ​റ്റു​ക​ൾ വ​ച്ച് മാ​റ​ൽ സം​ബ​ന്ധി​ച്ചു​ള്ള ഒ​രു ച​ർ​ച്ച​യും യു​ഡിഎ​ഫി​ൽ ന​ട​ന്നി​ട്ടി​ല്ല. പു​റ​ത്തു​വ​രു​ന്ന​ത് അ​ഭ്യൂ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്കാ​ൻ മൂ​ന്ന് ടേം ​എ​ന്ന വ്യ​വ​സ്ഥ തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Kerala

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധി​ക​ല​ശം ന​ട​ത്തി; മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്.

പേ​രാ​മ്പ്ര പോ​ലീ​സ് ആ​ണ് സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി/​എ​സ്ടി വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റ​ര്‍ പി.​എം. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചൂ​ലും ബ​ക്ക​റ്റി​ല്‍ ചാ​ണ​ക​വെ​ള്ള​വു​മാ​യി ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ​ത്.

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ആ​കെ​യു​ള്ള19 വാ​ര്‍​ഡി​ല്‍ 10 സീ​റ്റി​ല്‍ എ​ല്‍​ഡി​എ​ഫും ഒ​മ്പ​ത് സീ​റ്റി​ല്‍ യു​ഡി​എ​ഫു​മാ​ണ് അ​ന്ന് ജ​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​യ​തി​നാ​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​ണ്ണി വേ​ങ്ങേ​രി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്. ദ​ളി​ത് വ്യ​ക്തി പ്ര​സി​ഡ​ന്‍റാ​യ​തി​ലു​ള്ള അ​മ​ര്‍​ഷ​മാ​ണ് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ ശു​ദ്ധി​ക​ല​ശം ന​ട​ത്താ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്.

Kerala

ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​ർ​ക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​രെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

അ​തൃ​പ്ത‌​രാ​യ നി​ര​വ​ധി പേ​ർ എ​ൽ​ഡി​എ​ഫി​ലു​ണ്ട്. ആ​ശ​യ​പ​ര​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ മു​ന്ന​ണി​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യു​ന്നി​ല്ല. മു​ന്ന​ണി വി​പു​ലീ​ക​രി​ച്ച് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി ഓ​രോ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ന്യൂ​ന​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

 

 

Kerala

മുന്നണി വിടുമോ എന്ന കാര്യത്തിൽ മനപ്പായസം ഉണ്ണേണ്ട: മുസ്ലീംലീഗ്

 കൊല്ലം: യുഡിഎഫിന്‍റെ അഭിവാജ്യഘടകമായ മുസ്ലീംലീഗ് മുന്നണിവിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനൽ. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബിൽ നടന്ന മീറ്റ് ദപ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് ലീഗിന്‍റെ നിലപാട്. യുഡിഎഫിൽ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങൾ, വെൽഫയർ പാർട്ടി രാഷ്ട്രീയനിലപാടിൽ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണ്.

വെൽഫയർപാർട്ടി യുഡിഎഫിന്‍റെ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്ത്ഇസ്ലാമിയെകൂടെ ചേർക്കുന്നതു ആത്മഹത്യപരമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വന്തം അനുഭവത്തിൽനിന്നു വിളിച്ചു പറയുന്നതാണെന്നും തങ്ങൾ വ്യക്തമാക്കി. ഭരണവിരുദ്ധവികാരം കേരളത്തിൽ ശക്തമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദ​നം; ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തേ​ഞ്ഞി​പ്പ​ലം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​ർ​വി​ളി ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ മ​ർ​ദി​ച്ച ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ചേ​ലേ​മ്പ്ര കു​റ്റി​പ്പാ​ല സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ കോ​ട്ടാ​യി​ൽ അ​ബ്ദു സ​ലാ​മി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ചേ​ലേ​മ്പ്ര കൊ​ള​ക്കാ​ട്ടു​ചാ​ലി സ്വ​ദേ​ശി പ​റ​മ്പി​ൽ അ​നൂ​പ് (43), ചേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ചേ​ളാ​ശേ​രി പ​റ​മ്പി​ൽ സ​ജി​ത്ത് (33)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ട്ട്സ് ഗ്രൂ​പ്പി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ ത​ർ​ക്കം ഒ​ടു​വി​ൽ വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​യി​ലേ​ക്ക് എ​ത്തു​ക​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​രു​മ്പ് വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൾ സ​ലാം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​കളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ധാ​ര​ണ​യാ​യി; വൈ​ക്ക​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കും

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ധാ​ര​ണ​യാ​യി. ആ​കെ​യു​ള്ള 23 സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് പ​തി​നാ​റി​ട​ത്തും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഏ​ഴ് സീ​റ്റി​ലും മ​ത്സ​രി​ക്കും.

മു​സ്‌​ലീം ലീ​ഗി​ന് ന​ൽ​കി​യ വൈ​ക്കം സീ​റ്റി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കും. അ​നു​യോ​ജ്യ​മാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വൈ​ക്കം കോ​ൺ​ഗ്ര​സി​നു ന​ൽ​കു​ക​യാ​ണെ​ന്ന് ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കി​ട​ങ്ങൂ​ർ, തൃ​ക്കൊ​ടി​ത്താ​നം, അ​തി​ര​മ്പു​ഴ, കു​റ​വി​ല​ങ്ങാ​ട്, ഭ​ര​ണ​ങ്ങാ​നം, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ങ്ങ​ഴ എ​ന്നീ സീ​റ്റു​ക​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും.​യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് സീ​റ്റ് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മാ​യ​ത്.

Latest News

Corehub Up